കണ്ണൂര്‍: തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ച് പിടിവിട്ട് പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ പെണ്‍കുട്ടി ചെറിയ പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശിയായ 19-കാരിയാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ കണ്ണുര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുതുച്ചേരി-മംഗളരു പ്രതിവാര വണ്ടിയില്‍(16857) തലശ്ശേരിയില്‍ നിന്ന് മംഗളുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.
വണ്ടി കണ്ണൂര്‍ എത്തിയപ്പോള്‍ ബിസ്കറ്റും മറ്റും വാങ്ങാന്‍ ഇറങ്ങി. സാധനം വാങ്ങുന്നതിനിടയില്‍ വണ്ടി വിട്ടു. സാധനം കടയില്‍വെച്ച് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണത്. യാത്രക്കാരും റെയില്‍വേ പോലീസും കാറ്ററിങ് തൊഴിലാളികളും വിളിച്ചു പറഞ്ഞ് വണ്ടി നിര്‍ത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി പിന്നീട് മറ്റൊരു വണ്ടിയില്‍ മംഗളുരുവിലേക്ക് യാത്ര തുടര്‍ന്നു. കണ്ണൂര്‍ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്താന്‍ അനുവദിച്ച സമയം മുന്നു മിനുട്ടാണ്. അതറിയാതെയാണ് പല യാത്രക്കാരും വെള്ളം വാങ്ങാനും മറ്റും ഇറങ്ങി ഓടികയറാന്‍ ശ്രമിക്കുന്നത്.
Content Highlights: girl narrowly escapes after falling between platform and train in kannur
Published: 03 Nov 2024, 06:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented