ലോകത്തെ ആദ്യത്തെ വീൽചെയർ ഉപയോഗിക്കുന്ന ബഹിരാകാശയാത്രികയായി ചരിത്രം കുറിച്ചിരിക്കുകയാണ് ജർമ്മൻ എൻജിനീയറായ മിഖായേല ബെന്താസ്. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് അവർ ഈ നേട്ടം കൈവരിച്ചത്. മുൻപ് സ്‌പേസ് എക്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന ഹാൻസ് കോനിഗ്സ്മാന്റെ പിന്തുണയോടെയാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള യാത്ര സാധ്യമായത്.

To advertise here,

ശനിയാഴ്ച ടെക്‌സാസിൽ നിന്നാണ് ബെന്താസും മറ്റ് അഞ്ച് പേരും പറന്നുയർന്നത്. ബഹിരാകാശത്തിന്റെ 'അതിർത്തി'യെന്ന് വിശേഷിപ്പിക്കുന്ന കാർമാൻ രേഖയ്ക്ക് തൊട്ടുമുകളിലെത്തി വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി.

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ബഹിരാകാശ യാത്ര സാധ്യമാണെന്ന് തെളിയിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഏഴ് വർഷം മുമ്പ് ഒരു മൗണ്ടൻ ബൈക്ക് അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ മിഖായേല ബെന്താസ്, ഒരു ബഹിരാകാശയാത്രികയാകാനുള്ള തന്റെ സ്വപ്‌നം വിരമിച്ച ബഹിരാകാശ എൻജിനീയറെ അറിയിക്കുകയായിരുന്നു.