കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണിയിലാണ് വടക്കാഞ്ചേരിയിലെ അ‌കമല. ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശത്തെ തുടർന്ന് ഈ മേഖലയിലെ 81 കുടുംബങ്ങൾ വീടൊഴിഞ്ഞ് പോയിരിക്കുകയാണ്. ദുരന്തസാധ്യത മുന്നിൽക്കണ്ട് ജനങ്ങളും ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ഉദാഹരണം കൂടിയാവുകയാണ് അ‌കമല.

To advertise here,