സീരിയലുകൾ സെൻസർ ചെയ്യാനുള്ള തീരുമാനം ചർച്ച ചെയ്യപ്പെടുകയാണ്. ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് 'ആത്മ' ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ. സർക്കാർ അത്തരത്തിലൊരു തീരുമാനമെടുത്താൽ തീർച്ചയായും സ്വാഗതം ചെയ്യും. പക്ഷേ ഒരു സിനിമ സെൻസർ ചെയ്യുന്നതുപോലെയല്ല സീരിയലിന്റെ കാര്യമെന്ന് അദ്ദേഹം പറയുന്നു.
ഒരുദിവസം മുപ്പതു മിനിറ്റുള്ള മുപ്പതു സീരിയൽ നടക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ സീരിയലുകളെല്ലാം സെൻസർ ചെയ്യാൻ സർക്കാർ തീരുമാനിച്ചാൽ ദിവസം പതിനഞ്ചു മിനിറ്റോളം നീക്കിവെക്കേണ്ടിവരും. അതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് നിലനിൽക്കുന്നുണ്ട്. സർക്കാരിന് തീർച്ചയായും പ്രൊഡ്യൂസർക്കും ചാനലിനും ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ കൊടുക്കാമെന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറയുന്നു.
Published: 24 May 2021, 06:54 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented