പുണെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റിയന്റെ മരണത്തിന് പിന്നാലെ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അന്നയുടെ സുഹൃത്ത് ആന്‍ മേരി. രണ്ടര മാസമായി ഒരവധി പോലും അന്നയ്ക്ക് കിട്ടിയിരുന്നില്ലെന്നും ഞായറാഴ്ച പോലും 16 മണിക്കൂര്‍ ജോലി ചെയ്യണ്ട സാഹചര്യമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ജോലി സമ്മര്‍ദ്ദം മൂലം കൃത്യമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അന്നയ്ക്ക് സാധിച്ചിരുന്നില്ലെന്നും ആന്‍ മേരി പറഞ്ഞു.
'സാധാരണയായുള്ള ജോലി സമ്മര്‍ദമല്ല അന്ന നേരിട്ടുകൊണ്ടിരുന്നത്. ഉറക്കമില്ല. ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടര മാസത്തോളം, ശനിയാഴ്ചയും ഞായറാഴ്ച ഉള്‍പ്പെടെ 16 മണിക്കൂറോളം ജോലി ചെയ്യേണ്ടിവന്ന സാഹചര്യമുണ്ടായി. അതിന്റെ ബുദ്ധിമുട്ടുകള്‍ അവള്‍ക്കുണ്ടായിരുന്നു. രാജിവെക്കണമെന്നും അവള്‍ പറഞ്ഞിരുന്നു. മിക്കപ്പോഴും ജോലി കഴിഞ്ഞ് രാത്രി 12 മണി ആകുമ്പോഴാണ് തിരിച്ചെത്തിയിരുന്നത്. രാവിലെ ആറ് മണിക്ക് പോണം. ഉറങ്ങാന്‍ പോലും സമയം കിട്ടിരുന്നില്ല.
ഇതിനിടെ നാട്ടിലേക്ക് ഒരു ദിവസമാണ് അവള്‍ വന്നത്. അയല്‍വാസിയുടെ കല്യാണത്തിന്. അന്നും വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞിട്ട് പോയാ പോരെന്ന് ചോദിച്ചപ്പോള്‍ മാനേജര്‍ ലീവ് തരുന്നില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് അടുത്ത ദിവസംതന്നെ തിരിച്ചുപോയി.
സ്ഥിരമായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ വിളിക്കാറുണ്ട്. കുറച്ച് ദിവസായിട്ട് അവളെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ഓഫീസിലാണ് മീറ്റിങ്ങിലാണ് എന്നാണ് പറയാറ്. പിന്നീട് ഒരു ദിവസം രാത്രി വൈകിയാണ് അവള്‍ തിരിച്ചുവിളിക്കുന്നത്. ഇനിയൊരു വര്‍ക്ക് കോള്‍ കൂടിയുണ്ട്. അതിന് തയ്യാറാകണമെന്നാണ് അന്നും പറഞ്ഞത്. അന്നയുടെ അമ്മയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ കൂറേപേര്‍ അവരുടെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കത്തില്‍ എഴുതിയതിനെക്കള്‍ വലിയ ദുരിതമാണ് അവരെല്ലാം അനുഭവിക്കുന്നതെന്നാണ് ഒരു കുട്ടി അഭിപ്രായപ്പെട്ടത്. അവള്‍ക്ക് ഇത് പറ്റി. ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കരുത്'. ആന്‍ മേരി പറഞ്ഞു.
Content Highlights: didnot even get leave anna sebastian faced a lot of work pressure
Published: 20 Sept 2024, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented