To advertise here,

'പ്രിയപ്പെട്ട കുട്ടികളേ, നിങ്ങൾ പോക്കിരികളും പോക്കിരിച്ചികളുമാവരുത്. ആയാൽ നല്ല വീക്ക് കിട്ടും. അതുകൊണ്ട് മര്യാദക്കാരായി ജീവിക്കുക. ഇപ്പോൾ പഠിക്കുകയാണല്ലോ, ശരിക്ക് പഠിച്ച് പരീക്ഷകൾ പാസായി ജീവിതവിജയം കൈവരിക്കാൻ ശ്രമിക്കണം. നിങ്ങളുടെയൊക്കെ പ്രായക്കാരായ ഒരുപാട് ലക്ഷം കുട്ടികൾ വിദ്യാഭ്യസത്തിന് സൗകര്യമില്ലാതെ ജീവിക്കുന്നുണ്ട്. അതൊക്കെ നിങ്ങൾ ഓർക്കണം. ചീത്ത കൂട്ട് കൂടരുത്. ശരീരത്തിന്റെയും മനസിന്റെയും ആരോ​ഗ്യം സൂക്ഷിക്കണം. സ്വന്തമായി ചിന്തിക്കാനും പഠിക്കാനും പറ്റണം. തല ​ഗ്യാസ് കുറ്റിയാക്കരുത്. നിങ്ങൾക്കെല്ലാം ദീർഘായുസ്സ് നേരുന്നു. സുഖവും വിനയവും. മം​ഗളം' - എന്നായിരുന്നു ബഷീറിന്റെ കത്തിൽ പറയുന്നത്.