കാർ പാർക്ക് ചെയ്ത് ദൂരയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവ് കാറിന്റെ ഡോർ തുറന്നപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം. കഴിഞ്ഞ ദിവസം തഞ്ചാവൂരിലാണ് സംഭവം. മധുര തോപ്പുപട്ടി സ്വദേശി 36കാരൻ അരുൺ കുമാറിന്റെ ആൾട്ടോ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. 

To advertise here,

തഞ്ചാവൂർ ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് അരുൺ കുമാർ കോയമ്പത്തൂരിലേക്ക് പോയി. ആറു ദിവസം കഴിഞ്ഞ് മടങ്ങിയെത്തി കാറെടുക്കാനായി ഡോർ തുറന്നപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു.