'പാതിവഴിയിൽ പഠനം നിർത്തുന്ന കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നു; മിക്ക സ്കൂളുകളിലും കൗൺസിലർമാരില്ല'
വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ നിർത്തുന്നതും അതിന്റെ കാരണങ്ങളും സ്കൂൾ അധികൃതർ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് സിഡബ്ല്യുസി ചെയർമാൻ പി. അബ്ദുൽ നാസർ. പലരും രേഖാമൂലം പഠനം നിർത്തിയിട്ടില്ല. ഇതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. അവർക്ക് കൃത്യമായ കൗൺസിലിങോ തിരുത്തലിനുള്ള സാഹചര്യമോ ഇല്ലാതെ പോവുകയാണ്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന പല കുട്ടികളും ലഹരിക്ക് അടിമപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ 450ലധികം സ്കൂളുകൾ ഉണ്ട്. എന്നാൽ നൂറിൽ താഴെ സ്കൂളുകളിൽ മാത്രമാണ് കൗൺസിലർമാർ ഉള്ളത്. കുട്ടികൾക്ക് ലഭിക്കേണ്ട നിയമാവകാശങ്ങൾ ഇതുവഴി നിഷേധിക്കുകയാണ്. ചട്ടക്കൂട് ശരിയായ പ്രവർത്തിക്കുന്നില്ല. പഞ്ചായത്ത് തലത്തിൽ, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലത്തിലെല്ലാം കുട്ടികളെ സംരക്ഷിക്കാനാവശ്യമായ ഫണ്ട് നൽകുന്നുണ്ട്. എന്നിട്ടും എന്താണ് ഇതിന്റെ അപാകതകളെന്നും പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Inshort: CWC Chairman highlights that many students drop out without official records, increasing the risk of drug addiction due to the lack of counseling. Fewer than 100 out of 450 schools in Kozhikode have counselors, raising concerns about the denial of children's legal rights despite funding at multiple levels.
Content Highlights: many students drop out without official records, increasing the risk of drug addiction -CWC Chairman
Published: 05 Mar 2025, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented