തിരുവനന്തപുരം: പോത്തൻകോട് ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യ(47)യ്ക്കാണ് പരിക്കേറ്റത്. മകൻ സജീവിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പണം നൽകാത്തതിൻ്റെ ദേഷ്യത്തിന് വീട്ടിലെ സാധനങ്ങൾ മുഴുവൻ ഇയാൾ അടിച്ചു തകർത്തു. തുടർന്ന് മാതാവിനെ ക്രൂരമായി മർദിക്കുകയും മുതുകിൽ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
പരിക്കേറ്റ സന്ധ്യയെ നാട്ടുകാർ ചേർന്ന് കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സന്ധ്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
Published: 10 Nov 2026, 09:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented