ചൂരല്‍മല ദുരന്തം ഒരു വര്‍ഷം പിന്നിട്ട് മുന്നോട്ടുപോവുമ്പോഴും ഇനി എന്ന് തിരിച്ചുപിടിക്കാനാവുമെന്ന് അറിയാത്ത കുറെ ജീവിതങ്ങളുണ്ടവിടെ. ചര്‍ച്ചകളും മാധ്യമ ശ്രദ്ധയുമെല്ലാം അവസാനിക്കുമ്പോഴും ഒരു ദിവസത്തെ അന്നത്തിന് വേണ്ടി നെട്ടോട്ടമോടുന്നവര്‍.അതില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍. 12 മണിക്കൂര്‍ വരെ ജോലി ചെയ്താല്‍ പോലും 300 രൂപ പോലും ഒപ്പിക്കാന്‍ കഴിയാതെ തിരിച്ച് വീട്ടിലേക്ക് പോവുമ്പോല്‍ ഇതെല്ലാം എന്ന് ശരിയാവുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയുന്നില്ല. 

To advertise here,