ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാന്‍ നിര്‍ദേശം നല്‍കിയതായി കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ് വന്യജീവി ആക്രമണം. കൃഷിക്കാര്‍ക്ക് ഉപജീവനം നടത്താനാവുന്നില്ല. മലയോര മേഖലയിലെ കര്‍ഷകര്‍ അസംതൃപ്തരാണ്. ജനങ്ങള്‍ സ്‌ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വ്യക്തമാക്കി. 

To advertise here,

'വൈകാരിക തീരുമാനമല്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ്, എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയത്. ഇതിൽ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണിത്. അതുമായി മുന്നോട്ട് പോകാനും ഭാവിയിൽ ഈ പഞ്ചായത്തിലെ വനമേഖലയിലെ കൃഷിക്കാർ ഓരോരുത്തരും കൈയിൽ തോക്കേന്തേണ്ടി വരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്', കെ. സുനില്‍ പറഞ്ഞു. 

Inshort: Chakkittapara Grama Panchayat in Kozhikode has decided to shoot wild animals entering residential areas due to continuous attacks on farmers, affecting their livelihood and leading to extreme distress, despite acknowledging legal issues.