നിയന്ത്രണംവിട്ട കാർ ഇരുചക്രവാഹന ഷോറൂമിലേക്ക്  ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. പത്തനംതിട്ട കോളേജ് ജങ്ഷന് സമീപമായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. ഐശ്വര്യ ടിവിഎസ് എന്ന ഷോറൂമിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഷോറൂമിന് പുറത്തുണ്ടായിരുന്ന 11 ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

To advertise here,