ബൈക്ക് തെന്നിമറിഞ്ഞ് റോഡിലേക്ക് വീണ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിനു സമീപമാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെന്നിമറിഞ്ഞ ബൈക്കിന് മുകളിലൂടെ എതിര്‍ദിശയില്‍നിന്ന് വന്ന ബസ് കയറിയിറങ്ങി. ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണെങ്കിലും ബസിനടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തിയതും വലിയ അപകടം ഒഴിവാക്കി. 

To advertise here,