വയനാട്: കോഴിക്കോട്-മൈസൂര്‍ ദേശീയപാതയിലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം കേരളത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക. ദേശീയപാത 766 ന് ബദലായി കുടകു ജില്ല വഴി മൈസൂരിലേക്കുള്ള റോഡ് നാലുവരി പാതയായി വികസിപ്പിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള ദേശീയപാത പൂര്‍ണമായും അടയുമോ എന്നുള്ള ആശങ്കയാണ് ഉയരുന്നത്.

To advertise here,