ആദ്യമായി സ്റ്റേജിൽ കയറിയത് കുട്ടിക്കാലത്തായിരുന്നു, അന്നും തനിക്ക് ഭയമുണ്ടായിരുന്നു. അതേ ഭയം ഇന്ന് നിയമസഭയിൽ പ്രവേശിക്കുമ്പോഴും ഉണ്ടെന്ന് അരൂരിലെ എംഎൽഎയും ​ഗായികയുമായ ദലീമ ജോജോ. മറ്റുള്ള രാഷ്ട്രീയപ്രവർത്തകരെല്ലാം ഈ മേഖലയിൽ വളർന്നവരാണ്, താൻ മാത്രമാണ് വേറിട്ടു നിൽക്കുന്നത്. അതിന്റേതായ ഭയപ്പാടുമുണ്ട്. 

To advertise here,

അരൂരിലെ ജനങ്ങൾക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കും. രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, ഒരു നിമിത്തം പോലെയാണ് ഇടതുപക്ഷത്തിൽ പ്രവേശിച്ചത്. നല്ല സർക്കാരിന് കീഴിൽ നല്ല പ്രവർത്തി ചെയ്യാമെന്ന വിശ്വാസമുണ്ട്. ഇടതുപക്ഷത്തിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിച്ച ഊർജവും വിസ്മരിക്കാനാവില്ലെന്നും ദലീമ.