കൊല്ലം : അരിപ്പയിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പാക്കേജുമായി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലമാണിത്. കാടിനുള്ളിലെ ഒരു ദിവസത്തെ താമസമടക്കമുള്ള പഴയ പാക്കേജാണ് വിപുലീകരിച്ചത്. തദ്ദേശീയരായ ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യകലകളും ഉള്‍പ്പെടുത്തിയാണ് പുതിയ പാക്കേജ്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് അരിപ്പ ഇക്കോ ടൂറിസം പാക്കേജ്.

To advertise here,

കാടിന് നടുവിലെ ജ്യോതിസ് മതി ബംഗ്ലാവ്,ശങ്കിലി മാന്‍ഷന്‍ എന്നിവിടങ്ങളിലാണ് താമസ സൗകര്യം. ക്യാമ്പ് ഫയര്‍, അത്താഴം പുലര്‍ച്ചെ ട്രക്കിങ്, ഉച്ചയൂണ് എന്നിവയാണ് പാക്കേജിലുള്ളത്. ഓണ്‍ലെനായും ഓഫ്ലൈനായും ബുക്ക് ചെയ്യാം. ഫോണ്‍: 8289821004, 8289821010, 8289821101

inshort-Arippa Ecotourism: kerala Forest Development Corporation to extend existing one-day package into an immersive eco-tourism experience.