കടമക്കുടി സന്ദർശിച്ച് ചിത്രങ്ങളെടുത്ത് വ്യവയായി ആനന്ദ് മഹീന്ദ്ര. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് വലിയ കടമക്കുടിയെന്ന് മുൻപൊരിക്കൽ എക്‌സ് പേജില്‍ അദ്ദേഹം കുറിച്ചിരുന്നു. ഒരിക്കൽ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കടമക്കുടിയുമുണ്ടെന്നും അതിൽ എഴുതിയിരുന്നു. പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.20 നാണ് സ്വന്തം ഥാര്‍ വാഹനമോടിച്ച് ആനന്ദ് മഹീന്ദ്ര കടമക്കുടി കാണാനെത്തിയത്. കൊച്ചിയില്‍ നടന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആനന്ദ് മഹീന്ദ്ര.

To advertise here,