യുവാക്കൾ ജലസംഭരണിയിൽ ഇറങ്ങിയതിനെ തുടർന്ന് ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ജലവിതരണം മുടങ്ങി. അതുൽ കൃഷ്ണ, ജയരാജ്, യദു കൃഷ്ണ എന്നിവരാണ് ശനിയാഴ്ച വൈകിട്ട് ജലസംഭരണിയിൽ ഇറങ്ങിയത്. തുടർന്ന് 16 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളഞ്ഞ് ശുദ്ധീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ മുഴുവൻ മേഖലയിലേക്കും ജലവിതരണം നടത്തുന്നത് ഇവിടെനിന്നാണ്. നാട്ടുകാർ അ‌റിയിച്ചതിനെ തുടർന്ന് പോലീസെത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. യുവാക്കൾ സംഭരണിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

To advertise here,