അനില്‍ കെ. ആന്റണിയുടെ ബി.ജെ.പി. പ്രവേശം  കുടുംബത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധി തുറന്നുപറഞ്ഞ് ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. അനില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത് ആന്റണിയില്‍ വലിയ ഞെട്ടലുണ്ടാക്കി. ഏറെ സമയമെടുത്താണ് അദ്ദേഹം അത് ഉള്‍ക്കൊണ്ടത്. രാഷ്ട്രീയക്കാരനാവുകയെന്നത് അനില്‍ ആന്റണിയുടെ ലക്ഷ്യമായിരുന്നു. ആ മോഹം സാക്ഷാത്കരിക്കുന്നതിന് അച്ഛന്‍ സഹായിച്ചില്ല. അനില്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള എല്ലാ വിരോധവും മാറിയെന്നും എലിസബത്ത് ഒരു സുവിശേഷ യോഗത്തില്‍ പറഞ്ഞു. 

To advertise here,