Video | ദിനോസര്കൃഷി ചെയ്യുന്ന പാലക്കാട്ടെ ഗ്രാമം; ഹിറ്റായി ദിനോമുക്ക് AI വീഡിയോ
പാലക്കാട്: 'ഇത് പാലക്കാട് ജില്ലയിലെ ദിനോമുക്ക് എന്ന ഗ്രാമം. ഇവിടത്തെ പ്രധാന കൃഷി ദിനോസറുകളാണ്. പൊതുവേ ശാന്തശീലരായ ദിനോസറുകളെ മുട്ടയ്ക്കും മാംസത്തിനുമായാണ് ഇവിടെ വളര്‍ത്തുന്നത്.' കോഴികളെയും കന്നുകാലികളെയുമൊക്കെ വളര്‍ത്തുന്നതുപോലെ ദിനോസര്‍വളര്‍ത്തല്‍ കൃഷിയാക്കിയ പാലക്കാട്ടെ സാങ്കല്‍പ്പിക ഗ്രാമത്തെക്കുറിച്ചുള്ള വീഡിയോ തുടങ്ങുന്നത് ഈ വിവരണത്തോടെയാണ്.
തെങ്ങും തണല്‍മരങ്ങളും തലയുയര്‍ത്തിനില്‍ക്കുന്ന ഗ്രാമം. ഓടിട്ട വീടുകള്‍ക്കു സമീപമുള്ള തെങ്ങിന്‍തോപ്പിലൂടെ ഒറ്റയ്ക്കും കൂട്ടായും നീങ്ങുന്ന ദിനോസറുകള്‍. വയലില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന വലിയ ദിനോസര്‍മുട്ടകള്‍. ദിനോസര്‍ കൃഷിയെക്കുറിച്ചു വിവരിക്കുന്ന പഞ്ചായത്തു പ്രസിഡന്റും കര്‍ഷകനും.
ടെലിവിഷനിലെ കാര്‍ഷിക പരിപാടികളില്‍ ഒരു കാര്‍ഷിക ഗ്രാമത്തെ അവതരിപ്പിക്കുന്നതിനു തുല്യമായാണ് കൊച്ചിയിലെ ഒരു സംഘം യുവ എന്‍ജിനിയര്‍മാര്‍ ഈ വീഡിയോ തയ്യാറാക്കിയത്. 78 സെക്കന്‍ഡുള്ള വീഡിയോ തയ്യാറാക്കിയതാകട്ടെ പൂര്‍ണമായി നിര്‍മിതബുദ്ധി(എഐ)യിലും. മൂന്നുദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു. 'സ്റ്റോറിടെല്ലേഴ്സ് യൂണിയന്‍' എന്ന സംഘമാണ് വീഡിയോയ്ക്കു പിന്നില്‍.
In Short | An AI-generated video showing a dinosaur roaming through a busy street in Palakkad city has gone viral on social media, stunning viewers with its realism. The hyper-realistic visuals have sparked curiosity online, showcasing the impressive capabilities of modern AI video tools.
Content Highlights: AI generated dinosaur video
Published: 22 Mar 2025, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented