സിനിമയിലെ സ്ത്രീ പുരുഷ അസമത്വത്തേക്കുറിച്ചും, പുരുഷ മേധാവിത്തത്തേക്കുറിച്ചും, ഷൂട്ടിങ്ങിനിടെ സംവിധായകന്‍ പരസ്യമായി തല്ലിയ സംഭവത്തേക്കുറിച്ചും പറഞ്ഞ്  നടി പത്മപ്രിയ. 'മിരുഗ' ത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു 2016-ല്‍ സംവിധായകന്‍ സാമി അടിച്ചത്. 

To advertise here,

' എല്ലാവരുടേയും മുന്നില്‍ വെച്ചാണ് സംവിധായകന്‍ എന്നെ അടിച്ചത്. ആ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്ത വന്നത് ഞാനടിച്ചു എന്ന തരത്തിലാണ്. പിന്നീട് അയാള്‍ക്ക് ആറ് മാസം ബാന്‍ ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം എനിക്ക് തമിഴില്‍ നിന്ന് സിനിമകള്‍ ലഭിച്ചില്ല. അവകാശങ്ങള്‍ ചോദിക്കാനുള്ള 'അര്‍ഹത' പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്മപ്രിയ പറഞ്ഞു. 'അതേ കഥകള്‍- തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടില്‍' - എന്ന വിഷയത്തില്‍ കോഴിക്കോട് മടപ്പള്ളി കോളേജില്‍ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

In short | Actress Padmapriya spoke about gender inequality and male dominance in the film industry, recalling an incident from 2016 when director Samy physically assaulted her on the sets of the movie Mirugam.