ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ച സിനിമകളില്‍ പകുതി മലയാള ചിത്രങ്ങള്‍ക്ക് മാത്രമേ നിലവാരമുണ്ടായിരുന്നുള്ളൂവെന്ന് ജൂറി അംഗം സന്ദീപ് പാമ്പള്ളി. മലയാളത്തിനും തമിഴിനും വലിയ നേട്ടമുണ്ടായതില്‍ സന്തോഷമുണ്ട്. മരയ്ക്കാര്‍ മലയാളത്തിന്റെ ബാഹുബലിയാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.