അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദ ടീം ഹോട്ടലിലിരുന്ന് പുകവലിക്കുന്നതായി സംശയിക്കുന്ന വീഡിയോ പുറത്ത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ റബാദയോട് സാദൃശ്യമുള്ള വ്യക്തി പുകവലിക്കുന്നതായാണുള്ളത്. ഗുജറാത്ത് ടൈറ്റൻസിന്റെ ട്രെയിനിങ് കിറ്റാണ് പുകവലിക്കുന്നയാൾ ധരിച്ചിരിക്കുന്നത്. ടൈറ്റൻസ് ട്രെയിനിങ് കിറ്റ് ധരിച്ച മറ്റുചിലരെയും ഈ ദൃശ്യങ്ങളിൽ ഒപ്പം കാണാം. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

To advertise here,