MLA സ്ഥാനമാണ് പരമമായ ലക്ഷ്യമെന്ന് കരുതി ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യാനാകും? സുധാകരനെതിരേ ഐസക്
എസ്.ഡി.പി.ഐ. തീവ്രവാദപാർട്ടിയാണെന്നും പക്ഷേ, വോട്ട് വേണ്ടെന്ന് പറയില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ തോമസ് ഐസക്. വോട്ട് ചെയ്യാൻ വരുന്നവരോട് നിങ്ങൾ എസ്.ഡി.പി.ഐ. ആണോ, എങ്കിൽ വോട്ട് ഞങ്ങൾക്ക് വേണ്ടെന്ന് പറയാനൊക്കില്ലെന്നും ഐസക് പറഞ്ഞു. മാതൃഭൂമി ഡോട്ട് കോം ‘ഓപ്പൺ ഹാർട്ടിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയേയും യു.ഡി.എഫിനേയും തോൽപിക്കുകയാണ് ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫിന് കൂട്ടുകൂടാം. എന്നുകരുതി എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫ്. യാതൊരു നീക്കുപോക്കിനും നിൽക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.സുധാകരന്റെ സ്ഥാനാർഥിത്തത്തെക്കുറിച്ചും ഐസക് പ്രതികരിച്ചു. എംഎൽഎ സ്ഥാനമാണ് പരമമായ ലക്ഷ്യമെന്ന് കരുതി ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യാനാകുമെന്ന് ചോദിച്ച ഐസക് ഇതുവരെയുള്ള ജീവിതലക്ഷ്യത്തെ തന്നെ സുധാകരൻ റദ്ദാക്കിയെന്നും വിമർശിച്ചു
Content Highlights: TM Thomas Isaac clarifies that LDF does not seek SDPI support but cannot refuse individual votes., LDF maintains no formal alliance with SDPI despite UDF's alleged ties with Jamaat-e-Islami., Strategic goal for 2026 remains defeating BJP and UDF., Critical remarks regarding G Sudhakaran's recent political conduct.
Published: 03 Apr 2026, 11:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented