'ഇവിടുത്തെ അവസ്ഥ കാണുമ്പോള്‍ നമുക്കുതോന്നും പ്രതികരിക്കാന്‍ ഇവരെന്തേ ഇത്ര വൈകിപ്പോയതെന്ന്' - ഇത് പറയുമ്പോള്‍ ശ്രീലങ്കയിലെത്തിയ മാതൃഭൂമി പ്രതിനിധി സിസി ജേക്കബിന്റെ മുഖത്തുണ്ടാകുന്ന അദ്ഭുതത്തില്‍നിന്നു നമുക്ക് മനസിലാകും എത്രത്തോളം ദാരുണമായ അവസ്ഥയിലൂടെയാണ് ശ്രീലങ്കയിലെ ജനങ്ങള്‍ കടന്നുപോകുന്നതെന്ന്.

To advertise here,

കഴിക്കാന്‍ ഭക്ഷണമില്ലാതെ, കൈയില്‍ പണമില്ലാതെ, കറന്റും പെട്രോളുമില്ലാതെ ഏതൊക്കെ വിധത്തില്‍ നശിക്കാമോ ആ വിധത്തിലൊക്കെ നശിച്ചുപോയ ഒരു നാടിന്റെ അവസ്ഥ.. അധികാരദുര്‍വാഴ്ച ഒരു നാടിനെ തകര്‍ത്തുകളഞ്ഞതിന്റെ നേര്‍ക്കാഴ്ചകള്‍.. ശ്രീലങ്കയില്‍ കണ്ട കാഴ്ചകള്‍ സിസി, മാതൃഭൂമി ഡോട്ട് കോം പ്രേക്ഷകരുമായി പങ്കുവെക്കുന്നു.