ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായ ബ്രഹ്‌മാണ്ഡ ചിത്രം 'പുഷ്പ 2: ദി റൂള്‍' ഇന്ത്യന്‍ സിനിമയുടെ ബോക്‌സ് ഓഫീസില്‍ ഒരു വര്‍ഷം തികച്ചിരിക്കുന്നു. അഭൂതപൂര്‍വമായ വിജയവുമായി മുന്നേറിയ ചിത്രം നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും പുതിയ മാനദണ്ഡങ്ങള്‍ ഇതിനം സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞു. ഒരു വര്‍ഷം മുന്‍പ് ഈ ദിവസം റിലീസ് ചെയ്ത ചിത്രം, ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നേട്ടം സ്വന്തമാക്കി കഴിഞ്ഞു. 'പുഷ്പരാജി'ന്റെ ഒരുവര്‍ഷം നീണ്ട പടയോട്ടം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

To advertise here,

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ഈ ചിത്രത്തില്‍, ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. സംവിധായകന്‍ സുകുമാര്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൊമേഴ്‌സ്യല്‍ സിനിമയാണ് 'പുഷ്പ 2'വിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. റോക്ക്സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതം തീപോലെ ആളിപ്പടരുകയായിരുന്നു, ഇപ്പോഴും പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷന്‍ നേടിയ 'പുഷ്പ 2'-ന്റെ ഹിന്ദി പതിപ്പ് അടുത്തിടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ നടത്തുകയുണ്ടായി. അതിന് പിന്നാലെ ബിഗ് സ്‌ക്രീനിന് പിന്നാലെ മിനി സ്‌ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചു. 5.1 ടിവിആര്‍ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയത്. ചിത്രത്തിലെ പ്രകടനത്തിലൂടെ ദേശീയ അവാര്‍ഡ് നേടുകയും അതോടൊപ്പം പാന്‍ ഇന്ത്യന്‍ താരപദവിയിലേക്കും അല്ലു അര്‍ജുന്‍ എത്തിച്ചേര്‍ന്നു.