വി.ഡി സതീശൻ ഇത്തവണ മുഖ്യമന്ത്രിയായില്ലെങ്കിൽ ജനം വീണ്ടും പിണറായി വിജയന്റെ സ്വേച്ഛാധിപത്യത്തിലേക്ക് മടങ്ങിപ്പോകുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വി.ഡി. സതീശൻ എഫക്റ്റീവായ ഒരു പ്രതിപക്ഷ നേതാവാണെന്നും സതീശൻ മുഖ്യമന്ത്രിയാകുന്നില്ലെങ്കിലും എം.എൽ.എ ആയി തുടർന്നാൽ പോലും ജനം അദ്ദേഹത്തിന്റെ അടുത്തേക്ക് ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. 'കടക്കുപുറത്ത്' എന്ന രീതിയല്ല, കാര്യങ്ങൾ പഠിച്ച് വീറോടെ വാദിക്കുന്ന ശൈലിയാണ് സതീശന്റേതെന്നും ഇത് ജനഹൃദയങ്ങൾ കീഴടക്കാൻ അദ്ദേഹത്തെ സഹായിച്ചുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. തിളക്കമാർന്ന വിജയം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറയാൻ കാണിച്ച ധൈര്യം മറ്റൊരു നേതാവിനും ഇല്ലെന്ന് ജോയ് മാത്യു ഓർമ്മിപ്പിച്ചു. തന്റെ കരിയറിലെ നിർണ്ണായക ചിത്രമായ അമ്മ അറിയാൻ 40 വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാരണം സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സത്യസന്ധമായ നിലപാടുകളിൽ ഉറച്ചുനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ജോയ് മാത്യു തന്റെ കലാജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ച് ഓപ്പൺ ഹാർട്ടിൽ മനസ്സ് തുറക്കുന്നു.

To advertise here,