എസ്.ജെ.സൂര്യയുടെ വലിയ ഫാനാണ് ഞാൻ, ഞാൻ കരുതിയിരുന്നത് അദ്ദേഹം വളരെ സൈലന്റായ ഒരാളാണെന്നായിരുന്നു. എന്നാൽ സെറ്റിലെത്തി അഞ്ച് മിനിറ്റ് സംസാരിച്ചപ്പോൾ മനസ്സിലായി എസ്.ജെ.സൂര്യ സർ ഒരു കുട്ടിയെപ്പോലെയാണെന്ന്. ഈ​ഗോയില്ലാത്ത, മനസ്സിലുള്ളത് മാത്രം പുറത്തുകാണിക്കുന്ന പ്യുവർ ആയ മനുഷ്യനാണ് അദ്ദേഹം- സംവിധായകനും നടനും ഡാൻസ് മാസ്റ്ററുമായ രാ​ഘവ ലോറൻസ് പറയുന്നു. 

To advertise here,

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജി​ഗർതണ്ട ഡബിൾ എക്സിന്റെ വിശേഷങ്ങൾ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം മാതൃഭൂമി ഡോട്ട് കോം ടാക്കീസിൽ പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. 2014ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ജി​ഗർതണ്ടയുടെ രണ്ടാം ഭാ​ഗമായാണ് ജി​ഗർതണ്ട ഡബിൾ എക്സ് എത്തുന്നത്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളായെത്തുന്നുണ്ട്.