ലുക്കാ ചുപ്പി....., ആ കവർ സോങ്ങിലൂടെയാണ് ഹാനിയ എന്ന കൊച്ചിക്കാരി സോഷ്യൽ മീഡിയയിലെ താരമായത്. haniya.oncover എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലേക്ക് സം​ഗീതപ്രേമികളുടെ ഒഴുക്കായിരുന്നു. പിന്നീട് ഇങ്ങോട്ട് ഒരു പാട് ​ഗാനങ്ങൾ.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തായിരുന്നു ഹാനിയ ഇന്നു കാണുന്ന പാട്ടുകാരിയിലേക്ക് വളർന്നു തുടങ്ങിയത്. ​ഗോപി സുന്ദർ എന്ന സംഗീതഞ്ജൻ പിന്നണിഗാന രംഗത്തേക്ക് അവസരം നൽകിയതോടെ സം​ഗീതത്തിൽ പുതിയ മേഖലയിലേക്ക് ചുവടു വച്ചിരിക്കുകയാണ് ഹാനിയ ഇപ്പോൾ. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹാനിയയുടെ സിനിമാ പ്രവേശം. ഹാനിയയുടെ പാട്ടുവിശേഷങ്ങളിലൂടെ.