തണ്ണീർമത്തൻ ദിനങ്ങൾ കഴിഞ്ഞ ശേഷം ഇവിടെ തന്നെ തുടരാൻ കഷ്ടപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജിംഖാന എന്റെ പത്താമത്തെ സിനിമയാണ്. ലിന്റപ്പന് കിട്ടിയ അതേ സ്വീകാര്യത ചെറുതിനും കിട്ടുന്നത് കാണുമ്പോൾ സന്തോഷം. ഇത് ഖാലിദ് റഹ്മാൻ തന്ന രണ്ടാം ജന്മം ആയാണ് ഞാൻ കാണുന്നത്, ഒരു പുതുജീവൻ കിട്ടിയ പോലെ... പറയുകയാണ് ആലപ്പുഴ ജിംഖാനയിലെ 'ചെറുതാ'യി കയ്യടിപ്പിച്ച, വിസിലടിപ്പിച്ച  ഫ്രാങ്കോ.

To advertise here,

പ്രിയ സുഹൃത്ത്‌ നസ്ലിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലെന്ന് പറയുന്ന ഫ്രാങ്കോ, തനിക് ഇന്നേവരെ ആരോടും ആരാധന തോന്നിയിട്ടില്ലെന്നും വ്യക്തമാക്കുന്നു.. ചാലക്കുടി ആണെന്റെ നാട്. മണിച്ചേട്ടന്റെ നാട്. അവിടെ പല ഷൂട്ടിംങും നടന്നിട്ടും ഞാൻ ഒരെണ്ണം പോലും കാണാൻ  പോയിട്ടില്ല. എന്തോ അവരെ കണ്ടിട്ട് ഞാൻ എന്ത് ചെയ്യാൻ ആണെന്ന തോന്നൽ ആണ്.. എനിക്കാരെയും കാണണം എന്ന് ഇന്നേ വരെ തോന്നിയിട്ടില്ല, അവരുടെ പെർഫോമൻസ് ഒക്കെ ഇഷ്ടമാണ്, അവർ ചെയ്ത് വച്ച പരിപാടികളോട് ബഹുമാനവുമുണ്ട് അല്ലാതെ ആരുടേയും ആരാധകൻ അല്ല ഞാൻ... ഫ്രാങ്കോ പറയുന്നു