2024 മാര്‍ച്ചിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതെന്നും കീമോതെറാപ്പി ചികിത്സയിലാണെന്നും കെയ്റ്റ് പരസ്യമായി വെളിപ്പെടുത്തിയത്.

കാൻസർ രോഗനിർണയവും തുടർന്നുള്ള ചികിത്സയും തന്റെ ജീവിതവീക്ഷണത്തെ എത്രത്തോളം ആഴത്തിൽ മാറ്റിമറിച്ചുവെന്ന് തുറന്നുപറഞ്ഞ് ബ്രിട്ടീഷ് രാജകുടുംബാംഗവും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടൺ. 'ഹീൽ' എന്ന പേരിൽ പുറത്തിറങ്ങുന്ന പുതിയ ഡോക്യുമെന്ററിയുടെ ട്രെയിലറിലാണ്, സഹോദരൻ ജെയിംസ് മിഡിൽടണുമായുള്ള സംഭാഷണത്തിനിടെ കേറ്റ് തന്റെ അതിജീവന യാത്രയെക്കുറിച്ച് വൈകാരികമായി സംസാരിക്കുന്നത്.
Read More: 12 മണിക്കൂർ ഫുൾ മേക്കപ്പിൽ ജോലി, ചർമം പൊളിഞ്ഞുപോകും; ക്യാബിൻ ക്രൂ ജോലിയുടെ മറുപുറം ഇങ്ങനെ
കാൻസർ രോഗം ഒരാളുടെ ശരീരത്തെ മാത്രമല്ല, ഉള്ളിന്റെ ഉള്ളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് കെയ്റ്റ് പറയുന്നു.'കാൻസർ നിങ്ങളെ മാറ്റുക തന്നെ ചെയ്യും. അത് നിങ്ങളുടെ ശരീരത്തെ മാറ്റുന്നു, ശാരീരികമായി നിങ്ങളെ മാറ്റുന്നു; എന്നാൽ അതിലുപരി, കാൻസർ രോഗനിർണ്ണയം നിങ്ങളുടെ ഉള്ളിൽ സൃഷ്ടിക്കുന്ന മാറ്റം വളരെ ആഴത്തിലുള്ളതാണ്,' കേറ്റ് വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രിയപ്പെട്ടവരുടെ പിന്തുണ എത്രത്തോളം പ്രധാനമാണെന്നും കെയ്റ്റ് ഓർമ്മിപ്പിക്കുന്നു. 'ജീവിതത്തിലെ വെല്ലുവിളികൾ ഒറ്റയ്ക്ക് ചുമക്കാനുള്ളതല്ലെന്ന് വ്യക്തമാണ്. വേദനകളിലൂടെ കടന്നുപോകുമ്പോഴാണ് അതിനപ്പുറം വലിയൊരു സൗന്ദര്യമുണ്ടെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയുന്നത്,' കേറ്റ് കൂട്ടിച്ചേർത്തു.
ലണ്ടനിലെ റോയൽ മാർസ്ഡൻ ആശുപത്രിയിൽ കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷം, രോഗമുക്തിയുടെ പ്രതീകമായി മണി മുഴക്കുന്ന ചടങ്ങ് താൻ ചെയ്തില്ലെന്ന് കെയ്റ്റ് ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നു. 'റോയൽ മാർസ്ഡനിൽ നിന്ന് ചികിത്സ കഴിഞ്ഞ് ഇറങ്ങുമ്പോൾ മണി മുഴക്കാറില്ലേ?' എന്ന സഹോദരൻ ജെയിംസിന്റെ ചോദ്യത്തിന്, 'അതെ, പക്ഷേ ഞാൻ മണി മുഴക്കിയില്ല'എന്നായിരുന്നു കേയ്റ്റിന്റെ മറുപടി. തുടർന്ന്, 'നാഷണൽ ത്രീ പീക്സ് ചലഞ്ചിൽ' പങ്കെടുക്കുന്നത് ഈ നേട്ടം ആഘോഷിക്കാനുള്ള മറ്റൊരു വഴിയാകാമെന്ന് ജെയിംസ് നിർദ്ദേശിക്കുന്നുമുണ്ട്.
Read More: സ്റ്റൈലിഷായി കാവ്യ മാരനും മോണോക്രോം ലുക്കിൽ അനിരുദ്ധും
2024 മാർച്ചിലാണ് തനിക്ക് കാൻസർ സ്ഥിരീകരിച്ചതെന്നും കീമോതെറാപ്പി ചികിത്സയിലാണെന്നും കേറ്റ് പരസ്യമായി വെളിപ്പെടുത്തിയത്. തുടർന്ന് 2025 ജനുവരിയിൽ രോഗമുക്തി നേടിയതായി അറിയിച്ച രാജകുമാരി, പിന്നീടുള്ള മാസങ്ങളിൽ ഔദ്യോഗിക പരിപാടികളിലേക്ക് സാവധാനം മടങ്ങിയെത്തുകയായിരുന്നു. നവംബർ 29-ന് ബി.ബി.സി വണ്ണിലാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത്.
Published: 24 Nov 2026, 07:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented