സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങളേയും നെഗറ്റീവ് കമന്റുകളേയും കാര്യമാക്കാറില്ലെന്ന് നടൻ മാധവ് സുരേഷും നടി അന്ന രേഷ്മ രാജനും. അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഇരുവരും. താൻ ഇനിയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്നും ഉദ്ഘാടനങ്ങൾക്ക് പോകുമെന്നും അന്ന പറഞ്ഞു. തനിക്കെതിരെയുള്ള വിമർശനങ്ങൾ അതിരുകടന്ന് വീട്ടിലുള്ളവരിലേക്കുപോലും എത്താറുണ്ടെന്ന് മാധവും പറഞ്ഞു.

To advertise here,