ചൈനയുടെ വിലക്ക് വകവെക്കാതെ തായ്വാനില്‍ പറന്നിറങ്ങിയ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി വീണ്ടും വാര്‍ത്തയില്‍ ഇടം നേടുകയാണ്. ആരാണ് നാന്‍സി പെലോസി? അമേരിക്കയുടെ ഇറാഖ് അധിനിവേശം വമ്പന്‍ പിഴവായിപ്പോയെന്നു പറഞ്ഞ, മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രസംഗിച്ചപ്പോള്‍ ലോകം ശ്രദ്ധിച്ച ആ പരിഹാസച്ചിരി ചിരിച്ച നാന്‍സി പെലോസി ലോകശ്രദ്ധ നേടിയത് എങ്ങനെയാണ്.

To advertise here,

ഉരുക്കുവനിതയെന്നും പെണ്‍സിംഹമെന്നുമൊക്കൊയാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ പെലോസിയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ജനപ്രതിനിധി സഭയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവന്ന സ്ത്രീയാണ് പെലോസി. ഫോബ്‌സ് മാസിക 2021-ല്‍ കണ്ടെത്തിയ ലോകത്തെ കരുത്തരായ വനിതകളില്‍ എണ്ണപ്പെട്ട പേരുകൂടിയായിരുന്നു പെലോസിയുടേത്. അറിയാം പെലോസിയെക്കുറിച്ച്...