അമേരിക്കയും റഷ്യയും ചൈനയും; ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ശീതയുദ്ധത്തിന് അരങ്ങൊരുങ്ങുന്നോ?
പകരത്തീരുവ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിക്കാന്‍ പോയ ചൈനയ്ക്ക് വലിയ പണി തന്നെയാണ് കിട്ടിയിരിക്കുന്നത്. 245 ശതമാനം തീരുവയാണ് ചൈനീസ് ഇറക്കുമതിക്ക് അമേരിക്ക നിശ്ചയിച്ചിട്ടുള്ളത്. പകരച്ചുങ്കത്തിന്റെ കാര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കു തയ്യാറായ രാജ്യങ്ങള്‍ക്കെല്ലാമുള്ള അധിക തീരുവകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്- ട്രംപിന്റെ റഡാറില്‍ തല്‍ക്കാലം ചൈന മാത്രമേയുള്ളു. അത് ചൈന കാണാതിരിക്കുന്നുമില്ല. അതുകൊണ്ടാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പതിവില്ലാതെ വിയറ്റ്നാം സന്ദര്‍ശിച്ചതും ഒട്ടേറെ കരാറുകളില്‍ ഒപ്പുവെച്ചതും. അമേരിക്കന്‍ അഹങ്കാരത്തിനെതിരേ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കണമെന്നാണ് ഷീ പറയുന്നത്. കവലച്ചട്ടമ്പി വലിയ വില്ലനെ നേരിടാന്‍ താന്‍ തലേന്നുവരെ ഭയപ്പെടുത്തിയ നാട്ടുകാരുടെ സഹായം തേടുന്ന പോലെയാണിതെന്ന് തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല.
പകരച്ചുങ്കപ്പോരാട്ടം തുടരുന്നതിനിടയിൽ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ ചൂടുപിടിക്കുകയാണ്. മ്യാന്‍മാറിലെ സൈനിക ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക തീരുമാനിച്ചതായും അതിന് ബംഗ്ലാദേശ് സൈന്യത്തെയും അവിടത്തെ വിമതസേനകളെയും ഉപയോഗപ്പെടുത്തുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലെ വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ പ്രതിരോധിക്കാനാണ് അമേരിക്കന്‍ നീക്കമെന്നാണ് വിലയിരുത്തൽ. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചൈനയ്ക്ക് തടയിടാനുള്ള നീക്കമായതിനാല്‍ സാധ്യത തള്ളിക്കളയാനാവില്ല. അതുപോലെ ശ്രദ്ധിക്കേണ്ട സംഭവമാണ് കഴിഞ്ഞയാഴ്ച മൂന്നു റഷ്യന്‍ പടക്കപ്പലുകള്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്ത് നങ്കൂരമിട്ടത്. ഒരേസമയം ചൈനയ്ക്കും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഉത്കണ്ഠ സൃഷ്ടിക്കുന്ന നീക്കം. അമേരിക്കയും റഷ്യയും ചൈനയും ഉള്‍പ്പെട്ട മറ്റൊരു ശീതയുദ്ധത്തിന് ബംഗാള്‍ ഉള്‍ക്കടലില്‍ അരങ്ങൊരുങ്ങുകയാണോ?
In Short | Tensions simmer near the Bangladesh-Myanmar border amid rumors of US intentions to use regional forces to counter Myanmar’s junta and China's growing presence
Content Highlights: Tensions simmer near the Bangladesh-Myanmar border amid US intentions to use regional forces
Published: 22 Apr 2025, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented