എന്നിട്ട് കേന്ദ്രസർക്കാർ എന്തുചെയ്തു?
ആദ്യം അവഗണിച്ചു.. പിന്നെ ബലം പ്രയോഗിച്ചു... പിന്നെ ലാത്തികൊണ്ട് നേരിട്ടു.. അതും അതിക്രൂരമായി...
ചരിത്രമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ എന്താണ് നമ്മളോട് പറയുന്നത്... ഡൽഹി പ്രക്ഷുബ്ധമാകുമ്പോൾ ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

To advertise here,

ആരുടേയും പിൻബലമില്ലാതെ രാജ്യത്തെ വിദ്യാർഥികൾ തുടങ്ങിയ സമരമാണ്... നേരിട്ട അനീതിയിൽ നിന്ന്, അതിന്റെ നിരാശയിൽ നിന്ന്, ചതിക്കപ്പെട്ടുവെന്ന മനോഭാവത്തിഡ നിന്ന് ജന്മമെടുത്ത പ്രതിഷേധം. ലക്ഷ്യം രാഷ്ട്രീയമല്ലാതിരുന്നതുകൊണ്ട്, ഒരു രാഷ്ട്രീയ പാർട്ടികളാരും തുടക്കത്തിൽ തിരിഞ്ഞു നോക്കിയില്ല. പിന്നെ അവർക്ക് രംഗത്തിറങ്ങാതെ തരമില്ലാതായി. അതല്ലേ സംഭവിച്ചത്.

‘രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം സുരക്ഷിതമാവണം, എന്നാലേ തങ്ങളുടെ ഭാവി സുരക്ഷിതമാകൂ’, അതായിരുന്നു തുടക്കം.
കോക്രോച്ച് പാർട്ടിക്ക് കീഴിൽ രാജ്യത്തെ പല ഭാഗത്ത് നിന്നുള്ള വിദ്യാർഥികൾ സമാധാനപരമായി തുടങ്ങിയ സമരമാണ് തെരുവിലേക്ക് പടർന്നത്. ചരിത്രത്തിലാദ്യമായി ഡൽഹിയിൽ പ്രതിപക്ഷ നേതാവിന് പോലീസ് മർദനമേൽക്കേണ്ടി വന്നതും നമ്മൾ കണ്ടു.