കൊല്ലപ്പെട്ടത് 1200-ഓളം പേർ, തട്ടിക്കൊണ്ടുപോയത് 250-പേരെ; ഇസ്രയേലിന്റെ 'ദു:ഖശനി'ക്ക് ഒരാണ്ട്
ഇസ്രയേലിന്റെ ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും അതേത്തുടർന്നുണ്ടായ ഗാസായുദ്ധത്തിനും ഒക്ടോബർ 7 തിങ്കളാഴ്ച ഒരാണ്ടു തികയുകയാണ്. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് വധിച്ചത്. 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി.
ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധമതഗ്രന്ഥപാരായണ ആഘോഷമായ ‘സിംകറ്റ് തോറ’യുടെ ആലസ്യത്തിൽനിന്ന് 2023 ഒക്ടോബർ 7ന് രാവിലെ 6.30-ന് ഇസ്രയേൽ നടുങ്ങിയുണർന്നത് വെടിയൊച്ചകളും നിലവിളികളും കേട്ടാണ്. ഹമാസിന്റെ അയ്യായിരത്തിലേറെ റോക്കറ്റുകളും മിസൈലുകളും ഇസ്രയേലിന്റെ ആകാശത്ത് ചീറിപ്പാഞ്ഞു. പലസ്തീൻ അനുകൂല സായുധസംഘമായ ഹമാസ് കൃത്യമായ ആസൂത്രണത്തോടെ തെക്കൻ ഇസ്രയേലിനെ ആക്രമിച്ചു. കര, കടൽ, ആകാശമാർഗങ്ങളിലൂടെ ഏഴിടങ്ങളിലേക്ക് ആയിരത്തോളം ഹമാസുകാർ ഇരച്ചുകയറി. ഗാസ അതിർത്തിയിലെ 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള കരയതിർത്തിവഴിയായിരുന്നു കടന്നുകയറ്റം. എവിടെപ്പിഴച്ചെന്ന് ഇസ്രയേൽ ചിന്തിക്കുംമുൻപ് കണ്ണിൽക്കണ്ടവരെയെല്ലാം അവർ വെടിവെച്ചിട്ടു.
ഗാസയിലെ ഒരുവർഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓർമ്മ വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ. ഹമാസ് അംഗങ്ങൾ ഏറ്റവുമധികം നാശംവിതച്ച നഗരങ്ങളിലൊന്നായ എസ്ദേറോത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക്ക് ഹെർസോഗ് നേതൃത്വം നൽകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നൂറുകണക്കിനുപേർക്ക് ജീവൻനഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്‌സിലും അനുസ്മരണച്ചടങ്ങുണ്ടാകും.
In Short | October 7 marks the one-year anniversary of the unexpected Hamas attack in southern Israel, which resulted in over 1,200 deaths and the abduction of around 250 people. Israel is preparing to commemorate this tragic event, recalling the subsequent Gaza war and its impact.
Content Highlights: one year since the october 7 attack on israel by hamas
Published: 07 Oct 2024, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented