നയപ്രഖ്യാപനം വായിക്കില്ലെന്ന നിലപാട് എടുക്കുകയും സര്‍ക്കാര്‍ ഇടപെടലില്‍ വഴങ്ങുകയും സര്‍വകലാശാലകളിലെ പല നിയമനങ്ങളിലും ഗവര്‍ണര്‍ പരസ്യ വിമര്‍ശനം നടത്തുകയും ചെയ്തുവന്നതാണ് ചരിത്രം. ബിജെപി അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണറെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനമാണ് സിപിഎമ്മും സര്‍ക്കാരും ഉയര്‍ത്തുന്നത്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഇനി കോടതിയും കക്ഷിയാകും.
ഇനി വരാനിരിക്കുന്നത് നിയമപോരാട്ടങ്ങളാണ്. വിട്ടുവീഴ്ചയില്ലാതെ ഗവര്‍ണറും വഴങ്ങാതെ സര്‍ക്കാരും മുന്നോട്ടുപോകുമ്പോള്‍ ഓര്‍ഡിനന്‍സിന് പകരമായി കൊണ്ടുവരുന്ന ബില്ലുകളില്‍ ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാകും. പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞതിനൊപ്പം മില്‍മയില്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭേദഗതിയും ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതുവരെ പരോക്ഷ വിമര്‍ശനങ്ങളായിരുന്നെങ്കില്‍ സര്‍ക്കാരും സിപിഎമ്മും ഗവര്‍ണര്‍ക്കെതിരെ ഇനി തുറന്നപോരാട്ടം പ്രഖ്യാപിക്കുമോ. Watch Explainer
Content Highlights: Kerala Governor's move against Kannur University Appointment Explained
Published: 18 Aug 2022, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented