ബോയിങ് വിമാനങ്ങൾ എന്നും ഗുണേമേന്മയ്ക്കും സുരക്ഷിതത്വത്തിനും പേരുകേട്ടവയായിരുന്നു. സുരക്ഷിതത്വത്തിനേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്നും അതിനാണ് മുൻതൂക്കം നൽകുന്നതെന്നും ലോകം കണ്ട ഏറ്റവും വലിയ വിമാനനിർമാതാക്കൾ അവകാശപ്പെടുമ്പോൾ അത് വിശ്വസിക്കാതിരിക്കാനാവില്ലല്ലോ. പക്ഷേ തുടരെത്തുടരെയുള്ള വിമാനാപകടങ്ങളുടെ ഉറവിടം തേടിയുള്ള അന്വേഷണം ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് പുറത്തുകൊണ്ടുവന്നത്.

To advertise here,

ലോകോത്തര വിമാനനിർമാതാക്കളുടെ വിശ്വാസ്യതയും അവർ മുന്നോട്ടുവെയ്ക്കുന്ന സുരക്ഷാ സംവിധാനങ്ങളും സമീപകാലത്ത്  വളരെയധികം ചോദ്യം ചെയ്യപ്പെട്ടു. എന്താണ് സത്യത്തിൽ ബോയിങ്ങിന് സംഭവിച്ചത്? ലോകം കൈയടക്കിയ ബോയിങ്ങ് വിമാനക്കമ്പനി എങ്ങനെയാണ് വിവാദങ്ങളുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയത്?