തള്ളിക്കളഞ്ഞവർക്ക് മറുപടി, അഞ്ജു ബോബി ജോർജിന് ശേഷം ഇതാദ്യം; അഭിമാനമായി ആൻസി
‘അവളൊരു ഓട്ടോക്കാരന്റെ മകളല്ലേ, എവിടെ വരെ എത്താനാണ്’. ഈ കളിയാക്കലുകൾ ജീവിതത്തിൽ പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട് ആൻസി സോജന്. വാക്കുകൊണ്ട് പോലും അതിനൊന്നും മറുപടി കൊടുക്കാതിരുന്ന ആൻസി, ഇന്ന് രാജ്യത്തിനാകെ അഭിമാനമാണ്. ഹാങ്ചൗവിന് പിന്നാലെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കായി വെള്ളി മെഡൽ. അഞ്ജു ബോബി ജോർജിന് ശേഷം ലോങ്ജംപിൽ തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം. ലോങ് ജംപിന് പിന്നാലെ പോയി താൻ ഒന്നും ആവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവർക്ക് മുന്നിൽ അവളിന്ന് തല ഉയർത്തി നിൽക്കുന്നു.
തൃശ്ശൂർ നാട്ടികയിൽ ഇടപ്പള്ളി വീട്ടിൽ സോജന്റെയും ജാൻസിയുടെയും മകളാണ് ആൻസി. ചെറുപ്പംമുതലേ മകളുടെ കായികസ്വപ്നത്തിന് പിന്നിൽ ഉറച്ചുനിന്നത് ഓട്ടോഡ്രൈവറായ അച്ഛനായിരുന്നു. മത്സരങ്ങൾക്കെല്ലാം അച്ഛൻ അവൾക്കൊപ്പം മൈതാനങ്ങളിലേക്ക് പോയി. മകളുടെ യാത്രയ്ക്കും ഭക്ഷണത്തിനും സ്‌പൈക്കുകൾക്കും വേണ്ട പണം കണ്ടെത്താൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. പിതാവിന്റെ കഠിനാധ്വാനവുമാണ് ആൻസിയുടെ യാത്രയ്ക്ക് ഊർജ്ജമാകുന്നത്. അത് ആൻസി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരു ഓട്ടോക്കാരന്റ മകൾക്ക് എത്ര ദൂരം പോകാനാകുമെന്ന ചോദ്യം അന്നെല്ലാം ഒരുപാട് കേട്ടതാണ് ആൻസി. പിൻകാലത്ത് അതിനെല്ലാം അവൾ മറുപടി നൽകി, തന്റെ പ്രകടനത്തിലൂടെ.
Content Highlights: Born to Sojan and Jancy of Nattika, Thrissur, Ancy grew up hearing doubts about how far an autorickshaw driver’s daughter could go.
Published: 28 Sept 2026, 05:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented