'സിക്സ്പാക്ക് ഉള്ള നായകന്മാരേക്കാളും നമുക്കിഷ്ടം ലാലേട്ടനേയും മമ്മൂക്കയെയുമൊക്കെ അല്ലേ'
'യുകെഓകെയുടെ കഥ പറയുന്ന നേരത്ത് ടോണി എന്ന കഥാപാത്രത്തെ മനസിലാക്കാൻ എനിക്ക് എളുപ്പമായിരുന്നില്ല. ടോണി ഒരു പക്കാ മലയാളിയാണ്. അടുത്ത വീട്ടിലെ പയ്യൻ . ഞാൻ ആണെങ്കിൽ ജനിച്ച് വളർന്നതെല്ലാം ദുബായിലും. എൻആർഐ കിഡ് എന്ന ടാഗ് എന്റെ മേലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ടോണിയാവാൻ എനിക്ക് കുറച്ച് പരിശ്രമിക്കേണ്ടി വന്നു'- പറയുകയാണ് മൈക്ക് എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ രഞ്ജിത്ത് സജീവ്. തന്റെ നാലാമത്തെ സിനിമയായ യുണൈറ്റഡ് കിങ്ങ്ഡം ഓഫ് കേരളയുടെ വിശേഷങ്ങളുമായി രഞ്ജിത്ത് സംവിധായകൻ അരുൺ വൈഗയ്ക്കും നായിക സാരംഗിയ്ക്കുമൊപ്പം Talkies ൽ ചേരുന്നു.
ബോളിവുഡ് ലുക്കുള്ള മലയാളി നടനെന്ന പ്രേക്ഷകരുടെ കമന്റിനോടും രഞ്ജിത്ത് പ്രതികരിച്ചു. 'ആൾക്കാരുടെ കമന്റ്സ് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഇങ്ങനെയുള്ള അഭിനന്ദനങ്ങൾ മുന്നോട്ടുള്ള ഊർജമാണ്. പിന്നെ അതിന് നല്ല പണിയും എടുക്കുന്നുണ്ട്'-രഞ്ജിത്ത് പറയുന്നു. ഇതാണ് മലയാളത്തിന്റെ ഹൃത്വിക് റോഷൻ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടിയ്ക്ക് സാരംഗിയുടെ കൗണ്ടർ.
Content Highlights: 'United Kingdom of Kerala': chat with Actor Ranjith Sajeev, Director Arun Vaiga and Sarangi
Published: 23 May 2025, 08:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented