ഇറോട്ടിക് എലമെന്റ്സുള്ള ചിത്രമായാണ് 'ചതുരം' തീരുമാനിച്ചിരുന്നതെന്നും ഇക്കാര്യം ആദ്യമേ പറഞ്ഞ ശേഷമാണ് സ്വാസികയെ കാസ്റ്റ് ചെയ്തതെന്നും സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ. ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം സ്വാസിക കാണിച്ചെന്നും താൻ പ്രതീക്ഷച്ചതിനേക്കാൾ മികച്ച പ്രകടനമാണ് അ‌വർ കാഴ്ചവെച്ചതെന്നും സിദ്ധാർത്ഥ് പറഞ്ഞു.

To advertise here,

അ‌തേസമയം, സംവിധായകനുമായി കൂടുതൽ പരിചയത്തിലായ ശേഷം സീനുകളിൽ ചില മാറ്റങ്ങൾ ആവശ്യപ്പെടാമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ കഥ ആവശ്യപ്പെടുന്നതാണ് ഇന്റിമേറ്റ് രംഗങ്ങളെന്ന് ഫുൾ സ്ക്രിപ്റ്റ് വായിച്ചപ്പോൾ മനസ്സിലാവുകയായിരുന്നെന്നും സ്വാസിക കൂട്ടിച്ചേർത്തു.