ഒരു സുഹൃത്തിനേയും സിനിമയിൽ ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ലെന്ന് നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ. സിനിമയിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് കാസ്റ്റിങ്. അതിൽ വെള്ളം ചേർത്താൽ സത്യസന്ധതയോടെ സിനിമ ചെയ്യാൻ ബുദ്ധിമുട്ടാവും. അതുകൊണ്ടാണ് സുഹൃത്തുക്കളെ കാസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി റെയ്ന രാധാകൃഷ്ണനും തിരകഥാകൃ‍ത്ത് രവിശങ്കറിനുമൊപ്പം മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു രാജേഷ് മാധവൻ.

To advertise here,

സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി, പുതുമുഖങ്ങളോടൊപ്പം ഒരുക്കുന്ന ചിത്രത്തിലെ ഒരു പ്രധാനവേഷം ചെയ്യുന്നത് റെയ്ന രാധാകൃഷ്ണനാണ്. താൻ അഭിനയിക്കുന്ന ചാരുലത എന്ന കഥാപാത്രം മാത്രമാണ് സാധാരണ ഒരാളെ പോലെ പെരുമാറുന്നതെന്നും മറ്റെല്ലാവരും വിചിത്രസ്വഭാവമുള്ളവരാണെന്നും റെയ്ന പറയുന്നു. ഓഡീഷൻ സമയത്ത് റെയ്നയ്ക്ക് അഭിനയിക്കാനായി ഒരു സന്ദർഭം നൽകിയെന്നും അതിൽ തെറിപറഞ്ഞ് മികച്ച രീതിയിൽ അഭിനയിച്ചതോടെയാണ് സിനിമയിൽ സെലക്ട് ചെയ്തതെന്നും തമേശ രൂപേണ രാജേഷും പറഞ്ഞു.