മീശ എന്നാൽ ആണഹന്തയുടെ പര്യായമാണ് മലയാളികൾക്ക്. ലോകത്ത് മുഴുവൻ മീശയ്ക്ക് പല കമ്മ്യൂണിറ്റികളിലും ഇത്തരത്തിലുള്ള ആണത്വത്തിന്റെ പ്രതീകമെന്ന വ്യാഖ്യാനങ്ങളുണ്ട്. പക്ഷേ നമ്മൾ സംസാരിക്കുന്നത് അതല്ല, ഈ മീശയ്ക്ക് പുറകിൽ വളരെ ദുർബലരായ, ഡിപന്റന്റ് ആയ ആണുങ്ങളുണ്ട്. അവരുടെ കഥയാണ് മീശ... പറയുകയാണ് മീശ എന്ന ചിത്രത്തിന്റെ സംവിധായകൻ എംസി ജോസഫ്. വികൃതി എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ എംസിയുടെ ഏറ്റവും പുതിയ ചിത്രമായ മീശയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമിഴ് താരം കതിർ. ഇരുവർക്കുമൊപ്പം ജിയോ ബേബിയും മീശയുടെ വിശേഷങ്ങളുമായി Talkies ൽ ചേരുന്നു.

To advertise here,