അപ്രതീക്ഷിതമായാണ് മധുവിധു എന്ന ചിത്രത്തിലേക്ക് താൻ എത്തിയതെന്ന് നടി കല്യാണി പണിക്കർ. ഓഡിഷനിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയിൽ അഭിനയിക്കണമെന്ന് ചെറുപ്പംതൊട്ടേ കൊതിയുണ്ടായിരുന്നു. എന്നാൽ രക്ഷിതാക്കൾ പഠനത്തിന് മുൻഗണന നൽകിയിരുന്നതുകൊണ്ട് ആ ആഗ്രഹം തുറന്ന് പറഞ്ഞിരുന്നില്ല. ലണ്ടനിൽ ഡിപ്ലോമ ചെയ്യുമ്പോഴാണ് സിനിമയെന്ന ആഗ്രഹം തീവ്രമായത്. അവിടെ വെച്ചാണ് സിനിമയിൽ ഒരു കൈ നോക്കാമെന്ന് തീരുമാനിച്ചത്. സന്തോഷം തരുന്നത് അഭിനയമാണെന്ന് തിരിച്ചറിഞ്ഞത് അക്കാലത്താണെന്നും കല്യാണി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,