ചിരിയും കുടുംബബന്ധങ്ങളും കോർത്തിണക്കി പ്രേക്ഷകഹൃദയം കീഴടക്കിയ ഫാമിലി എന്റർടൈനറായ 'മധുവിധു' സോണി ലിവ് പ്രേക്ഷകരിലേക്ക്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം മെയ് 22 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന 'അമ്മു'വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ഹാസ്യത്തിന്റെയും വികാരങ്ങളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രം, ദാമ്പത്യജീവിതത്തിലെ പരസ്പര സ്നേഹവും സഹനവും ഹൃദയസ്പർശമായി അവതരിപ്പിക്കുന്നു.
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
ജഗദീഷ്, സായികുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ഛായാഗ്രഹണം- വിശ്വജിത് ഒടുക്കത്തിൽ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്റ്റ്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ എന്നിവർ നിർവഹിച്ചു.
Content Highlights: Madhuvidhu starring Sharafudheen premieres on SonyLIV on May 22., Features the debut of Kalyani Panicker, daughter of Bindu Panicker., Directed by Vishnu Aravind, focusing on family comedy and marital relationships., Music composed by Hesham Abdul Wahab.
Published: 12 May 2026, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented