മലയാള സിനിമയുടെ സുവർണവർഷമായി 2026-നെ രേഖപ്പെടുത്തേണ്ടിവരും. ഈ വർഷം ബോക്‌സ് ഓഫിസിൽ വിജയം നേടിയ അഞ്ച് ചിത്രങ്ങളിൽ നാലും വലിയതാരങ്ങളോ, അണിയറപ്രവർത്തകരോ ഉള്ളവരല്ല. 'പ്രകമ്പനം', 'ആട് 3', 'വാഴ 2', 'മോഹിനിയാട്ടം', 'മധുവിധു' എന്നിങ്ങനെ ഈ വർഷത്തെ ഹിറ്റുകളുടെയെല്ലാം പ്രത്യേകത, ഈ സിനിമകളെല്ലാം കോമഡിയ്ക്ക് പ്രാധാന്യം നൽകുന്നതാണ് എന്നതാണ്. കണ്ടുമടുത്ത ഡാർക്ക് ത്രില്ലർ സിനിമകളിൽനിന്നും, ചോരതുപ്പുന്ന ആക്ഷൻ സിനിമകളിൽനിന്നും പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നുവെന്നതും മാറുന്ന ട്രെൻഡിന്റെ സൂചനയാണ്.

To advertise here,

വിജയചിത്രങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ സിനിമയായ മധുവിധുവിന്റെ പ്രേക്ഷകർ കൂടുതലും കുട്ടികളും കുടുംബങ്ങളുമാണ്. ഷറഫുദ്ധീന്റെയും അസീസ് നേടുമങ്ങാടിന്റെയും കോമഡി രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വെക്കേഷൻ കാലത്ത് കുട്ടികൾക്കൊപ്പം സന്തോഷത്തോടെ തിയേറ്ററിൽ ചിരിച്ചാസ്വദിയ്ക്കാവുന്ന സിനിമയായി അഭിപ്രായങ്ങൾ നേടിയെടുക്കുമ്പോൾ, നിർമാതാക്കളായ അജിത് വിനായക ഫിലിംസിനും സന്തോഷിക്കാം. പന്ത്രണ്ടോളം സിനിമകൾ നിർമിച്ച അവരുടെ ഇന്നോളമുള്ളതിൽ ഏറ്റവും വലിയ വിജയമാണ് മധുവിധു.

നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയാകുന്ന മധുവിധുവിൽ സായ്കുമാറും, ജഗദീഷും, അസീസ് നെടുമങ്ങാടും, സഞ്ജു മധുവും, വിനീത് തട്ടിലും, ബിന്ദു പണിക്കരും ഉൾപ്പടെയുള്ള വലിയൊരു താരനിര തന്നെയുണ്ട്. ശാന്തകുമാറും, മാളവിക കൃഷ്ണദാസുമാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

ഷൈലോക്കിന് ശേഷം ബിബിൻ മോഹനും മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രമാണ് 'മധുവിധു'. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാനിർമാണരംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ഫാർസ് ഫിലിംസ്.

ഛായാഗ്രഹണം: വിശ്വജിത് ഒടുക്കത്തിൽ, സംഗീതം: ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ: ക്രിസ്റ്റി സെബാസ്റ്റിയൻ, പ്രൊജക്റ്റ് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം: ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ: ദിവ്യ ജോർജ്, മേക്കപ്പ്: ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ സി. തിലകൻ, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം: റിഷ്ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്‌സ്: നോക്ക്‌റ്റേണൽ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്, മാർക്കറ്റിങ്: ബ്രിങ്‌ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ആരോമൽ, പിആർഒ: ശബരി.