വലിയ താരചിത്രങ്ങൾ മേയ് മാസം റിലീസിന് ഒരുങ്ങുമ്പോഴും തിയറ്ററിൽ ശക്തമായ സാന്നിധ്യമായി മധുവിധു രണ്ടാം വാരത്തിലേക്ക് കുതിക്കുന്നു. കോമഡി എന്റർടെയ്നർ ജോണറിലുള്ള ചിത്രത്തിന് ഫാമിലി ഓഡിയൻസിന്റെ ശക്തമായ പിന്തുണയാണ് തിയറ്ററിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും രചനയിൽ നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രം നിർമാതാവായ അജിത് വിനായക ഫിലിംസിന്റെയും കരിയറിലെ മികച്ച വിജയം നേടിയാണ് മുന്നേറുന്നത്.
വരുംദിനങ്ങളിൽ ബോക്സ്ഓഫീസിൽ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. മധുവിധു പോലെയുള്ള ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയ നല്ല സിനിമകളുടെ വിജയത്തോടെ വിജയത്തിന്റെ വസന്തകാലം മലയാളത്തിൽ വീണ്ടും സംഭവിക്കുന്നതിൽ മലയാള സിനിമ പ്രേമികൾക്കും അഭിമാനിക്കാമെന്നും അണിയറപ്രവർത്തകർ പറയുന്നു.
ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്റ്റ്യൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി. തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്ദാൻ അബ്ദുൾ റഷീദ്, നിർമിത ബുദ്ധി (VFX)- നോക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത് , മാർക്കറ്റിംഗ് - ബ്രിങ്ഫോർത്ത് , ഡിജിറ്റൽ മാർക്കറ്റിംഗ് - ആരോമൽ, പിആർഒ- ശബരി.
Content Highlights: The comedy entertainer 'Madhuvidhu' enters its second week with strong family audience support, maintaining a steady box office presence even as major star-studded films gear up for May releases.
Published: 30 Apr 2026, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented