പൈറസി സിനിമാ മേഖലയുടെ ക്യാന്‍സറാണെന്ന് സിനിമ പ്രൊമോഷന് കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍. ഈ പ്രതിസന്ധി ഘട്ടത്തിൽ പുറത്തിറങ്ങിയ മാലിക് എന്ന സിനിമ ഇറങ്ങി പത്തു മിനിറ്റിനുള്ളിൽ വ്യാജപതിപ്പ് വന്നു എന്നു പറയുന്നത് ദൗർഭാഗ്യകരമാണ്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങിയിട്ടും വ്യാജപതിപ്പിന് തടയിടാൻ കഴിയുന്നില്ല. ഈ വർഷമാദ്യം തീയേറ്ററിലൂടെ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയും രണ്ടാംദിവസം വ്യാജപതിപ്പിറങ്ങിയിരുന്നു. ഈയൊരു അവസ്ഥയ്ക്ക് മാറ്റം സംഭവിക്കണം. ഇതെവിടെ നിന്നാണ് പുറത്തു വരുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 25 കോടി മുടക്കി വലിയ കാൻവാസിലിറക്കിയ ചിത്രമാണ് മാലിക്ക് എന്നും വ്യാജപതിപ്പുകളെല്ലാം സിനിമയുടെ ക്വാളിറ്റിയെ തന്നെ ബാധിക്കുന്നതാണെന്നും വിപിൻ കുമാർ പറയുന്നു.
Published: 15 Jul 2021, 08:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented