ആവാസവ്യൂഹം മുതലേ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധികയാണ് ഞാൻ. അങ്ങനെയിരിക്കുമ്പോഴാണ് മസ്തിഷ്കമരണത്തിലേക്ക് എൻട്രി കിട്ടുന്നത്’... പറയുകയാണ് ആൻ സലീം. മസ്തിഷ്കമരണും ആനിന്റെ കഥാപാത്രമായ അനിന്ദ്യയും ചർച്ച ചെയ്യപ്പെടുന്നതിന്റെ സന്തോഷം താരം പങ്കുവയ്ക്കുന്നു.

To advertise here,

‘കൂൾ എന്നാണ് അനിന്ദ്യയെ വിളിക്കാൻ പറ്റുക, ഭയങ്കര   പോസിറ്റീവ് ആയ കഥാപാത്രം. ഞാൻ അനിന്ദ്യയേ അല്ല. അത്രയ്ക്ക് പോസിറ്റീവ് ആയി ചിന്തിക്കാൻ എനിക്ക് പറ്റാറില്ല. ഹൃദയം കഴിഞ്ഞപ്പോൾ കുറച്ച് നാൾ ബഹിരാകാശത്ത് പോകേണ്ടി വന്നു. ക്രിഞ്ച് ഡയലോഗിന്റെ പേരിൽ. ഇന്നിപ്പോ അതെല്ലാം കഴിഞ്ഞ് അനിന്ദ്യയെ ഗംഭീരമെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. കൃഷാന്തിന്റെ ഭ്രാന്തൻ ലോകത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിലും സന്തോഷം’ ആൻ പറയുന്നു