
കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസി'ന്റെ ട്രെയ്ലർ പുറത്ത്. ഫെബ്രുവരി 27- ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്. 'മസ്തിഷ്ക മരണം: എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 'സൈബർപങ്ക് കോമഡി' എന്ന വിശേഷമാണ് അണിയറപ്രവർത്തകർ ചിത്രത്തിന് നൽകിയിരിക്കുന്നത്.
ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളെ അനുസ്മരിപ്പിക്കുന്ന നിലവാരത്തിലുള്ള ദൃശ്യഭാഷയാണുള്ളതെന്ന് നേരത്തെ വന്ന ടീസറുകളും ഇപ്പോൾ വന്ന ട്രെയ്ലറും സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള കാഴ്ചകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ട്രെയ്ലർ കാണിച്ചു തരുന്നുണ്ട്. വളരെ വ്യത്യസ്തമായതും, എന്നാൽ തദ്ദേശീയവുമായ പശ്ചാത്തലത്തിൽ, സയൻസ് ഫിക്ഷൻ ഉൾപ്പെടുത്തി, മാഡ്നെസ്സ് നിറഞ്ഞ അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്ന് ഇതിനോടകം പുറത്തു വന്ന, ചിത്രത്തിന്റെ ടീസറുകൾ, ഗാനങ്ങൾ, ട്രെയ്ലർ എന്നിവ സൂചന നൽകുന്നുണ്ട്.
2046-ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ ഒരുക്കിയ ശൈലിയും ദൃശ്യഭാഷയും അവതരണ ശൈലിയും ചിത്രം പുലർത്തുന്ന പുതുമയും വ്യത്യസ്തതയുമാണ് കാണിച്ചു തരുന്നത്. ഗാനങ്ങൾക്കും ടീസറുകൾക്കുമൊപ്പം പുറത്തുവന്നിരിക്കുന്ന ട്രെയ്ലറും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും കൗതുകവും പ്രതീക്ഷയും പ്രേക്ഷക മനസുകളിൽ വർധിപ്പിക്കുന്നുണ്ട്.
ഏറെ സ്റ്റൈലിഷായി വേറിട്ട ഗെറ്റപ്പുകളിലുമാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യപ്രഭ, വിഷ്ണു അഗസ്ത്യ, രജിഷാ വിജയൻ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സേലം എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നിട്ടുണ്ട്. പ്രവീൺ ശശാങ്ക്, ചാർളി, ഡെസ്ഡിമോണ, ഡോൺ, ഫ്രീഡ സോമൻ, മാലിക്, വേദ, അനിൻഡ്യാ എന്നിവയാണ് യഥാക്രമം ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ. ഇവർക്കൊപ്പം നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നു. ഇവരുടെ ഓരോരുത്തരുടെയും കരിയറിലെ വ്യത്യസ്ത വേഷങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് സൂചന.
ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട്. ആദ്യം പുറത്തുവന്ന 'കോമള താമര' എന്ന ഗാനവും പിന്നീടെത്തിയ 'ആരാധകൻ' എന്ന ഗാനവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 'ലോക', 'ബ്ലേഡ് റണ്ണർ' പോലുള്ള ചിത്രങ്ങളുടേതുപോലെ വ്യത്യസ്തമായ കഥാലോകമാണ് ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം: പ്രയാഗ് മുകുന്ദൻ, സംഗീതം: വർക്കി, എഡിറ്റർ: കൃഷാന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം: കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്: അർഷാദ് വർക്കല, സംഘട്ടനം: ശ്രാവൺ സത്യ, വസ്ത്രാലങ്കാരം: ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് സിനിമാട്ടോഗാഫി: നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയേഷ് എൽ.ആർ, കളറിസ്റ്റ്: അർജുൻ മേനോൻ (കാൻപ്രോ), സ്റ്റിൽസ്: കിരൺ വി.എസ്, പ്രൊഡക്ഷൻ മാനേജർ: ആരോമൽ പയ്യന്നൂർ, ഡിജിറ്റൽ മാർക്കറ്റിങ്: ആരോമൽ, പിആർഒ: ശബരി.
Content Highlights: Masthishka Maranam trailer out now!
Published: 24 Feb 2026, 07:44 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented